എം ജി രജിസ്ട്രാറെ തിരിച്ചെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേ

Posted on: April 16, 2013 1:15 pm | Last updated: April 16, 2013 at 1:15 pm

കോട്ടയം: പുറത്താക്കപ്പെട്ട എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷണല്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഉത്തരവിനെതിരെ വി സി സമര്‍പ്പിച്ച റിവിഷണല്‍ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്ക്, ചിതംബരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ആറ് ആഴ്ചത്തേക്കാണ് സ്‌റ്റേ. എം ആര്‍ ഉണ്ണിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറി നില്‍ക്കണമെന്ന സിന്‍ഡിക്കേറ്റ് തീരുമാനം അംഗീകരിക്കാത്തതിനാല്‍ വൈസ് ചാന്‍സിലര്‍ എം ആര്‍ ഉണ്ണിയെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇതാണ് ഇന്ന് ഡിവിഷണല്‍ ബെഞ്ച് സ്റ്റേ ചെയ്തത്.