ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്‍കരുത്: സി ബി ഐ

Posted on: April 16, 2013 12:22 pm | Last updated: April 16, 2013 at 12:22 pm

കൊച്ചി: മലബാര്‍ സിന്റ്‌സ് ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. മരണം കൊലപാതകമാണോ എന്ന് എന്ന് അന്വേഷിക്കുന്നതായും സി ബി ഐ കോടതിയെ ബോധിപ്പിച്ചു.