Connect with us

National

മുംബൈ സ്‌ഫോടനം: മൂന്നു പ്രതികളുടെ ഹര്‍ജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ടവര്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സൈഫുന്നീസ ഖാസി അടക്കമുള്ളവരുടെ ഹര്‍ജിയാണ് തള്ളിയത്. ഇവര്‍ 18 ന് കീഴടങ്ങണം. ഇതേ ആവശ്യം ഉന്നയിച്ച് നടന്‍ സഞ്ജയ് ദത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്ന് ഉച്ചക്ക് ശേഷം വിധി പറയും. തന്റെ സിനിമകളുടെ പണി പുരോഗമിക്കുകയാണെന്നും ഇതില്‍ നിന്ന് പിന്‍മാറിയാല്‍ നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്നും ദത്ത് ഹര്‍ജിയില്‍ ബോധിപ്പിച്ചു.

Latest