Connect with us

Kerala

തൃശൂര്‍ പൂരത്തിന് കൊടിയേറി

Published

|

Last Updated

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍പൂരത്തിന് കൊടിയേറി. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളി. പൂരത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പന്തലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിന്റെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. അലങ്കാരങ്ങളും വര്‍ണക്കുടകളും പൂര്‍ത്തിയായിത്തുടങ്ങി. 22 ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്.

---- facebook comment plugin here -----

Latest