ഡല്‍ഹിയില്‍ ബസില്‍ വീണ്ടും പീഡനം; ഒരാള്‍ അറസ്റ്റില്‍

Posted on: April 15, 2013 12:26 pm | Last updated: April 15, 2013 at 12:26 pm

ന്യഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച വൈകുന്നേരം ചേരിപ്രദേശത്ത് നിര്‍ത്തിയിട്ട ബസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 വയസ്സുകാരി പീഡനത്തിനിരയായി. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് കാര്യം പുറത്തറിയുന്നത്. ഇതേ പ്രതിക്കെതിരെ ഇതിനു മുമ്പും പീഡന ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.