റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെയാക്കും: മന്ത്രിയെ പുറത്താക്കി

Posted on: April 15, 2013 9:19 am | Last updated: April 15, 2013 at 9:19 am

raja ram pandeyലഖ്‌നൗ: റോഡുകളുടെ ഭംഗിയെ ബോളിവുഡ് താരങ്ങളുടെ കവിളിനോട് ഉപമിച്ച മന്ത്രിയെ പുറത്താക്കി. ഹേമമാലിനിയുടെയും മാധുരി ദീക്ഷിതിന്റെയും കവിള്‍ പോലെ റോഡുകളെ ആക്കും എന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് ഖാദി ഗ്രോമോദ്യോഗ് മന്ത്രി രാജാറാം പാണ്ഡെയെയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. വെള്ളളിയാഴ്ചയാണ് ഒരു പൊതു പരിപാടിയില്‍ മന്ത്രി ഇങ്ങനെ പരാമര്‍ശിച്ചത്.