മുംബൈയില്‍ ബസ് ട്രക്കിലിടിച്ച് 10 മരണം

Posted on: April 14, 2013 11:00 am | Last updated: April 14, 2013 at 1:52 pm

മുംബൈ: ബസും ട്രക്കും കൂട്ടിയിടിച്ച് മുംബൈയില്‍ 10 പേര്‍ മരിച്ചു. ഇന്നലെ രാത്രി കൊസംബയില്‍ ദേശീയ പാത എട്ടിലായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് സൗരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് ബസിലുണ്ടായിരുന്നത്. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.