കല്‍ക്കരി റിപ്പോര്‍ട്ട് തിരുത്തല്‍: അശ്വിനി കുമാര്‍ വിശദീകരണം നല്‍കും

Posted on: April 13, 2013 7:26 pm | Last updated: April 13, 2013 at 7:26 pm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാട അഴിമതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി സുപ്രീംകോടതിക്ക് സമര്‍പ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര നിയമന്ത്രി അശ്വിനി കുമാര്‍ വിശദീകരണം നല്‍കും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലാണ് വിശദീകരണം നല്‍കുക.