Connect with us

Malappuram

എസ് വൈ എസ് ജല സംരക്ഷണ കൂട്ടായ്മ: അരീക്കോട് സോണ്‍ കണ്‍വെന്‍ഷന്‍

Published

|

Last Updated

അരീക്കോട്: ജലം അമൂല്യമാണ് കുടിക്കുക പാഴാക്കരുത് എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് ജില്ലാ കമ്മിറ്റി ഈ മാസം 21 ന് എടവണ്ണ ചാലിയാര്‍ തീരത്ത് സംഘടിപ്പിക്കുന്ന ജലസംരക്ഷണ കൂട്ടായ്മയുടെ പ്രചരണാര്‍ഥം അരീക്കോട് സോണ്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി. അരീക്കോട് മജ്മഅ് ക്രസന്റ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ അബൂബക്കര്‍ സഖാഫി മാതക്കോട് ഉദ്ഘാടനം ചെയ്തു. എം എ ലത്തീഫ് മുസ്‌ലിയാര്‍ മഖ്ദൂമി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജമാല്‍ കരുളായി പ്രമേയപ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ കെടി അബ്ദുറഹ്മാന്‍, എംടി യൂസുഫലി മുഹമ്മദ് മുസ്‌ലിയാര്‍ വടശ്ശേരി, മൂസ മാസ്റ്റര്‍ പനോളി, ജബ്ബാര്‍ കല്ലരട്ടിക്കല്‍, സൈതലവി കീഴുപറമ്പ് പ്രസംഗിച്ചു.
എംഎ ലത്തീഫ് മുസ്‌ലിയാര്‍ മഖ്ദൂമി ചെയര്‍മാനും മൂസമാസ്റ്റര്‍ പനോളി കണ്‍വീനറുമായി പ്രചരണ സമിതി രൂപവത്കരിച്ചു. ജബ്ബാര്‍ കല്ലരട്ടിക്കല്‍, മുഹമ്മദ് മുസ്‌ലിയാര്‍ വടശ്ശേരി, നജീബ് കല്ലരട്ടിക്കല്‍ സൈതലവി കീഴുപറമ്പ് അംഗങ്ങളായിരിക്കും. യൂനിറ്റ് കണ്‍വെന്‍ഷന്‍, മദ്‌റസാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രകടനം, ബൈക്ക് റാലി, ലഘുലേഖ വിതരണം, ഗൃഹ സന്ദര്‍ശനം, പതാകജാഥ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തു. നിലമ്പൂര്‍ മജ്മഇല്‍ നടന്ന കണ്‍വെന്‍ഷന്‍ ടി എം മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല സഖാഫി വിഷയാവതരണം നടത്തി. അഫ്‌സല്‍ റഹ്മാന്‍, ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മഞ്ചേരിയില്‍ സൈനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നാസര്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി വിഷയാവതരണം നടത്തി.
ഇന്ന് വൈകുന്നേരം നാലിന് എടക്കര, വണ്ടൂര്‍ സോണുകളുടെ കണ്‍വെന്‍ഷന്‍ യഥാക്രമം എടക്കര അല്‍അസ്ഹര്‍, വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ എന്നിവിടങ്ങളില്‍ നടക്കും. കെ ടി അബ്ദുര്‍റഹ്മാന്‍, സി പി അബൂബക്കര്‍ ഫൈസി, ജമാല്‍ കരുളായി നേതൃത്വം നല്‍കും.