യുപിഎ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മുതിര്‍ന്ന നേതാവ് സമീപിച്ചു: ഗഡ്കരി

Posted on: April 12, 2013 7:52 pm | Last updated: April 12, 2013 at 7:52 pm

നാഗ്പൂര്‍: യു.പി.എ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരു മുതിര്‍ന്ന യു.പി.എ നേതാവ് തന്നെ സമീപിച്ചിരുന്നതായി ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരി. താന്‍ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം ഒരു സീനിയര്‍ നേതാവില്‍ നിന്നും ലഭിച്ചത് എന്നാല്‍ അത് താന്‍ തള്ളികളഞ്ഞതായും ഗഡ്ഗരി പറഞ്ഞു.

ആദര്‍ശം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അണിയറയിലെ കളികള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആരാണ് ആ മുതിര്‍ന്ന നേതാവെന്ന് വെളിപ്പെടുത്താന്‍ ഗഡ്കരിതയ്യാറായില്ല.