പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി അക്രമണം: എം.കെ. നാരായണന്‍ ക്ഷമ ചോദിച്ചു

Posted on: April 12, 2013 7:32 pm | Last updated: April 12, 2013 at 7:32 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയിലുണ്ടായ അക്രമത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ ക്ഷമ ചോദിച്ചു. അക്രമം തടയാന്‍ കഴിയാതിരുന്നതില്‍ ചാന്‍സലര്‍ എന്ന നിലയിലും ഗവര്‍ണര്‍ എന്ന നിലയിലും താന്‍ ഖേദിക്കുന്നതായി സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച സര്‍വകലാശാലയില്‍ ആയുധങ്ങളുമായെത്തി അക്രമമഴിച്ചു വിടുകയായിരുന്നു. വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും ആക്രമിച്ച ഇവര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നുപറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഊര്‍ജിത അന്വേഷണമുണ്ടാകുമെന്നു ഗവര്‍ണര്‍ ഉറപ്പു നല്‍കി.

 

ALSO READ  FACT CHECK: ബംഗാളില്‍ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിനും വര്‍ഗീയനിറം