എല്‍ സി ഡി: നിരാകരിച്ച് വി എസ്, ന്യായീകരിച്ച് കോടിയേരി

Posted on: April 12, 2013 12:30 pm | Last updated: April 12, 2013 at 12:45 pm

sony_bravia_kdl_46v3000തിരുവന്തപുരം: കൃഷി മന്ത്രി കെ പി മോഹനന്‍ എം എല്‍ എമാര്‍ക്ക് സമ്മാനിച്ച എല്‍ സി ഡി താന്‍ തിരികെ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സമ്മാനം നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ പ്രതിപക്ഷനേതാവ് ടി വി ഏറ്റുവാങ്ങിയിരുന്നു. അതേസമയം എല്‍ സി ഡി ടി വി വിതരണം ചെയ്തതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതു സര്‍ക്കാറും ഇത്തരം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും  കോടിയേരി പറഞ്ഞു.

സംസ്ഥാനം രൂക്ഷമായ വരള്‍ച്ച നേരിടുമ്പോഴാണ് ഇരുപതിനായിരത്തിലേറെ വില വരുന്ന എല്‍ സി ഡി ടി വി മന്ത്രി വിതരണം ചെയ്തത്.

നടപടിയെ സ്പീക്കര്‍ ഇന്നലെ പിന്താങ്ങിയിരുന്നു.