സൂര്യനെല്ലി: പെണ്‍കുട്ടിയുടെ അഭിഭാഷകരെ നിശ്ചയിച്ചു

Posted on: April 12, 2013 6:00 pm | Last updated: April 12, 2013 at 6:00 pm

കോട്ടയം: സൂര്യനെല്ലിക്കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ പെണ്‍കുട്ടിക്കായി അഭിഭാഷകരെ നിശ്്ചയിച്ചു. സുരേഷ് ബാബു തോമസ്, സി എസ് അജയന്‍, അനില ജോര്‍ജ്, രവീന്ദ്ര ബാബു എന്നിവരുടെ പേരുകളാണ് പെണ്‍കുട്ടി നിര്‍ദേശിച്ചത്.
സ്വന്തം നിലക്ക് അഭിഭാഷകനെ നിയമിക്കാന്‍ പെണ്‍കുട്ടി ഇന്ന് തീരുമാനിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ എന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം.