ചലഞ്ചേഴ്‌സിനും പൂനെക്കും ജയം

Posted on: April 11, 2013 7:31 pm | Last updated: April 13, 2013 at 1:16 am

ബംഗളുരു: വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ തകര്‍ത്താടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എട്ട് വിക്കറ്റ് ജയം. രണ്ടാം മത്സരത്തില്‍ പൂനെ വാരിയേഴ്‌സ് ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി. രാജസ്ഥാന്‍ 5ന് 145. പൂനെ 18.4 ഓവറില്‍ മൂന്നിന് 148.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഇരുപതോവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 50 പന്തില്‍ പുറത്താകാതെ ക്രിസ് ഗെയില്‍ 85 റണ്‍സടിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. അഗര്‍വാള്‍(6), വിരാട് കോഹ്‌ലി(35) പുറത്തായി. ഡിവില്ലേഴ്‌സ്(22 നോട്ടൗട്ട്) ഗെയിലിന് പിന്തുണയേകി. മത്സരത്തില്‍ കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായി. കോഹ്‌ലി പുറത്തായതിന് പിന്നാലെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്.