ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന് അന്ത്യശാസനം

Posted on: April 11, 2013 11:00 am | Last updated: April 11, 2013 at 6:12 pm

WESTERN GHATSന്യൂഡല്‍ഹി:പശ്ചിമ ഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അന്ത്യശാസനം. ദേശീയ ഹരിത ട്രൈബ്യൂണലാണ് അന്ത്യശാസനം പുറപ്പെടുവിച്ചത്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏത് നടപ്പാക്കുമെന്ന് അറിയിക്കണമെന്നും വനം പരിസ്ഥിതി മന്ത്രാലയത്തോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാതായതിനാല്‍ വനം പരിസ്ഥിതി മന്ത്രാലയം എത്രയും പെട്ടെന്ന് തിരുമാനമെടുക്കണമെന്ന് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വൈകുന്നതില്‍ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തീരുമാനമില്ലാത്തത് താത്പര്യങ്ങളെ ഹനിക്കുന്നതായും കേരളം വ്യകത്മാക്കിയിരുന്നു.