ടിപി വധക്കേസ് കൂറുമാറ്റം കൊണ്ട് അട്ടിമറിക്കാനാകില്ല: തിരുവഞ്ചൂര്‍

Posted on: April 11, 2013 10:00 am | Last updated: April 11, 2013 at 10:19 am

thiruvanjoorതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കൂറുമാറ്റി കേസ് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല. പ്രതികള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്ളവരാണെന്ന് നേരത്തെ അറിയാമായിരുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.