ഇ കെ ഭരത് ഭൂഷണ്‍ പുതിയ ചീഫ് സെക്രട്ടറി

Posted on: April 10, 2013 6:00 am | Last updated: April 11, 2013 at 12:44 am
bharath booshan
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഇ.കെ ഭരത്ഭൂഷണ്‍

തിരുവനന്തപുരം: ഇ കെ ഭരത് ഭൂഷണ്‍ പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നിലവിലുള്ള ചീഫ് സെക്രട്ടറി ജോസ് സിറിയക് ഈമാസം 30നു വിരമിക്കുന്ന സാഹചര്യത്തിലാണു നിയമനം. 1979ലെ ഐ എ എസ് ബാച്ചുകാരനാണ് ഇ കെ ഭരത് ഭൂഷണ്‍. സര്‍വീസില്‍ നിന്ന് വിരമിക്കാനായി ഒരു വര്‍ഷവും ഒമ്പത് മാസവും ബാക്കിയുള്ള ഇദ്ദേഹത്തിനു 2015 ജനുവരി 31 വരെ ചീഫ് സെക്രട്ടറി പദവിയില്‍ തുടരാം.
ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഭരത് ഭൂഷണ്‍ ഉരുക്ക് മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമാണ്. ആലപ്പുഴ ജില്ലാ കലക്ടറായി പത്മകുമാറിനെയും പത്തനംതിട്ട ജില്ലാ കലക്ടറായി പ്രണബ് ജ്യോതിയെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.