പ്രധാനമന്ത്രി ജര്‍മന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു

Posted on: April 10, 2013 12:50 pm | Last updated: April 10, 2013 at 12:50 pm

Manmohan_Singh_671088fന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജര്‍മനിയിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, ആനന്ദ് ശര്‍മ, ഫറൂഖ് അബ്ദദുല്ല, പള്ളം രാജു, എസ് ജയപാല്‍ റെഡ്ഢി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ ജര്‍മനിയുമായി ഇന്ത്യ കരാര്‍ ഒപ്പുവെക്കും.