സംസ്ഥാനത്ത് വരള്‍ച്ച നേരിടാന്‍ 85 കോടി

Posted on: April 10, 2013 12:42 pm | Last updated: April 10, 2013 at 1:23 pm

niyamasabha_3_3

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വരള്‍ച്ച നേരിടാന്‍ 85 കോടി രൂപ അനുവദിച്ചു. മന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കുടിവെള്ള വിതണത്തിന് 30 കോടി അനുവദിച്ചു.
വെയിലത്ത് ജോലി ചെയ്യുന്നരുടെ ജോലിയുടെ സമയക്രമം ആ മാസം 30 വരെ പുനഃക്രമീകരിച്ചതായി തൊഴില്‍ മന്ത്രി ശിബു ബേബി ജോണ്‍ നിയമസഭയെ അറിയിച്ചു. ഇതനുസരിച്ച് രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 വരെയായിരിക്കും ജോലി സമയം. 12 മണി മുല്‍ 3 മണി വരെ വിശ്രമം അനുവദിക്കണം.
ഈ മാസം 13 മുതല്‍ മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പര്യടനം നടത്തും. വരള്‍ച്ച നേരില്‍കാണുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
സംസ്ഥാനം അതിശക്തമായ വരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ച സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്.