പാണക്കാട് ആറ്റക്കോയ തങ്ങള്‍ മാതൃകാ പ്രബോധകന്‍: പൊന്മള

Posted on: April 10, 2013 10:38 am | Last updated: April 10, 2013 at 10:38 am

മലപ്പുറം: സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ നിസ്വാര്‍ഥ സേവനവുമായി പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന മാതൃകാ വ്യക്തിത്വമാണ് പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. രണ്ടാമത് ഉറൂസിന്റെ ഭാഗമായി പാണക്കാട് സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാവിലെ പാണക്കാട് മഖാമില്‍ നടന്ന സമൂഹ സിയാറത്തിന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുഹാജി വേങ്ങര പങ്കെടുത്തു. സമാപന സംഗമത്തില്‍ സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരൂര്‍ക്കാട്, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കെ എം എ റഹീം സാഹിബ്, കെ ടി ത്വാഹിര്‍ സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി സംബന്ധിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ സ്വാഗതവും അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി നന്ദിയും പറഞ്ഞു.