വ്യാജ ഏറ്റുമുട്ടല്‍: സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി വിമര്‍ശനം

Posted on: April 9, 2013 12:35 pm | Last updated: April 9, 2013 at 12:37 pm

ന്യൂഡല്‍ഹി: മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളോടുള്ള സമീപനത്തില്‍ കേന്ദ്ര സംസ്ഥാമ സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യാജ ഏറ്റുമുട്ടലുകള്‍ കുറഞ്ഞെന്ന വാദം ഇനിയുന്നയിക്കരുതെന്നും പണം കൊടുത്ത് ഇത്തരം കേസുകള്‍ കേസുകള്‍ പണം കൊടുത്ത് ഒതുക്കാന്‍ ശ്രമിക്കരുടെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

മണിപ്പൂരിലെ ആറ് ഏറ്റുമുട്ടല്‍ കേസുകള്‍ വ്യാജമാണെന്ന് കോടതി നിയമിച്ച സന്തോഷ് ഹെഗ്‌ഡെ കമ്മിറ്റി കണ്ടെത്തിയിരുന്നു.