എസ് എസ് എഫ് സംഘകൃഷി വിളവെടുപ്പ് ആവേശമാകുന്നു

Posted on: April 9, 2013 2:05 am | Last updated: April 9, 2013 at 2:05 am

മലപ്പുറം: എസ് എസ് എഫ് സംഘകൃഷിയുടെ വിളവെടുപ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ മാസങ്ങളിലാണ് കൃഷി ചെയ്തത്. ജില്ലയിലെ 135 സെക്ടര്‍ കേന്ദ്രങ്ങളില്‍ സമ്മേളന സന്നദ്ധ സേനയായ ഐടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടന്നിരുന്നത്. കൃഷിയിടങ്ങള്‍ അസ്തമിച്ച് തരിശുഭൂമിയാക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമരാവേശത്താല്‍ തളിര്‍ നിലമാക്കുകയാണ് എസ് എസ് എഫ്. കൃഷി ഇറക്കലും, വിളവെടുക്കലും ഗ്രാമങ്ങളുടെ ആവേശമായിട്ടാണ് നടക്കുന്നത്. കാര്‍ഷിക രംഗത്തെ പ്രമുഖര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രാസ്ഥാനിക നായകരുടെ പിന്തുണയും ആശിര്‍വാദവും, കൃഷിയിറക്കലിന് കൂടുതല്‍ പ്രചോദനമായി.