Connect with us

Wayanad

സഊദി സ്വദേശീവത്കരണം: നിയമത്തില്‍ ഭേദഗതി വരുത്തണം: എസ് വൈ എസ്

Published

|

Last Updated

ഗൂഡല്ലൂര്‍: സഊദി അറേബ്യയിലെ സ്വദേശീവത്കരണം നടപ്പാക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലയാളികളെ കാര്യമായി ബാധിക്കുന്ന പുതിയ നിയമത്തില്‍ ഭേദഗതി വരുത്തി വിദേശ തൊഴിലാളികളെ സംരക്ഷിക്കണം. സഊദിയില്‍ നിന്ന് നാട്ടിലെത്തുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജലസംരക്ഷണ പദ്ധതി യൂണിറ്റുകളില്‍ നടപ്പിലാക്കുന്നതിന് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. നിതാഖാത്ത് നിയമം നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ച സഊദി ഭരണാധികാരി അബ്ദുള്ള രാജാവിനെ യോഗം അഭിനന്ദിച്ചു. ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് സ്വാഗതം പറഞ്ഞു. സി കെ കെ മദനി, സി കെ എം പാടന്തറ, ഒ അബൂബക്കര്‍ സഖാഫി, സലാം പന്തല്ലൂര്‍, പി എസ് ബാപ്പുട്ടി, ഖാലിദ് ന്യുഹോപ്പ്, ടി പി ബാവ മുസ് ലിയാര്‍, അഷ്‌റഫ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest