Connect with us

International

ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. മറവി രോഗം ബാധിച്ച് ഏറെക്കാലമായി കിടപ്പിലായുന്നു. പക്ഷാഘാതമാണ് മരണ കാരണം. 87 വയസ്സായിരുന്നു.

ബ്രീട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന താച്ചര്‍ ഉരുക്കുവനിതയെന്നാണ് അറിയപ്പെടുന്നത്. 1979, 1983, 1987 പൊതുതിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്ത താച്ചര്‍ തുടര്‍ച്ചയായ 11 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്നു.

1925 ഒക്‌ടോബര്‍ 13നായിരുന്നു മാര്‍ഗരറ്റ് റോബേര്‍ട്‌സ് എന്ന മാര്‍ഗരറ്റ് താച്ചറുടെ ജനനം. സോമര്‍വില്ലി കോളേജില്‍ നാച്വറല്‍ സയന്‍സ് പഠിച്ച മാര്‍ഗരറ്റ് ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി കണ്‍സര്‍വേറ്റീവ് അസോസിയേഷന്റെ പ്രസിഡന്റായി. കോള്‍ചെസ്റ്ററിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരിയായിരുന്ന താച്ചര്‍ യാഥാസ്ത്ഥിതിക നിലപാടുകളില്‍ ഉറച്ചുനിന്ന താച്ചറുടെ നിലപാടുകള്‍ രാജ്ഞിയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതക്ക് കാരണമായിരുന്നു. താച്ചറുടെ ഭരണകാലത്താണ് ബ്രിട്ടനില്‍ ഉദാരവല്‍കൃത സാമ്പത്തിക നയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.