ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ്് പര്‍വേസ് മുഷറഫിനെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കരുതെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു കോടതി ഉത്തരവിട്ടു.മുഷറഫിനെതിരേ സമര്‍പ്പിച്ചിരുന്ന അഞ്ചു ഹര്‍ജികളില്‍ പ്രാഥമിക വാദം കേട്ടശേഷമാണു സുപ്രീംകോടതിയുടെ വിധി. മുഷറഫിനെ രാജ്യദ്രോഹനിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ചൊവ്വാഴ്ച മുഷാറഫോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയില്‍ ഹാജരായി ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് കോടതി നിര്‍ദേശിച്ചു.ജസ്റ്റീസ് ജവാദ് എസ് ക്വജയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.