ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്ത് മരണം

Posted on: April 8, 2013 4:50 pm | Last updated: April 8, 2013 at 5:43 pm

car bombഡമാസ്‌ക്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ സാബാ ബഹരത്തിലുള്ള സിറിയന്‍ സെന്‍ട്രല്‍ ബാങ്കിനും സ്‌കൂളിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയാണ് ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടനത്തിനുശേഷം പ്രദേശത്ത് വന്‍ തോതില്‍ വെടിയൊച്ചകളും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശമാകെ പുക കൊണ്ട് മൂടിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.