ഗതാഗത നിയമ ലംഘനം: സൈക്കിള്‍ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി

Posted on: April 8, 2013 3:21 pm | Last updated: April 8, 2013 at 3:21 pm

ഷാര്‍ജ:താഗത നിയമവും സുരക്ഷാ മാനദണ്ഡവും പാലിക്കാതെ സൈക്കിള്‍ ഓടിക്കുന്നവര്‍ക്കെതിരെ ഷാര്‍ജ പോലീസ് കര്‍ശന നപടിക്ക് ഒരുങ്ങുന്നു. നിയമം അവഗണിക്കുന്നവരുടെ സൈക്കിളുകള്‍ പിടിച്ചെടുക്കുകയും കനത്ത പിഴ ശിക്ഷ നല്‍കുകയും ചെയ്യും. സുരക്ഷാ മാനദണ്ഡവും ഗതാഗത നിയമവും പാലിക്കാത്ത സൈക്കിള്‍ യാത്രക്കാര്‍ക്കെതിരെ പോലീസ് തിരച്ചില്‍ ശക്തമാക്കി. വ്യവസായ മേഖലകളില്‍ അധികവും സൈക്കിള്‍ ഓടിക്കുന്നത് അനധികൃതമായാണ്. രാത്രിനേരങ്ങളില്‍ ഫഌറസെന്റ് ജാക്കറ്റും ഇത്തരക്കാര്‍ ധരിക്കുന്നില്ല.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഇതിനോടകം പോലീസ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സൈക്കിളുകള്‍ എവിടെയൊക്കെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും ബോധവത്കരണം നടത്തി.
തിരക്കുപിടിച്ച നിരത്തിലൂടെ അലക്ഷ്യമായി സൈക്കിള്‍ ഓടക്കരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സൈക്കിളുകള്‍ കണ്ടുകെട്ടാന്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ പിക്കപ്പ് വാനുമായി പോലീസ് സജീവമാണ്. സുരക്ഷാ പരിശീലനം നല്‍കാതെ മക്കള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കരുതെന്ന് പോലീസ് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.