തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ബിജെപി

Posted on: April 7, 2013 6:26 pm | Last updated: April 7, 2013 at 6:26 pm

BJPദില്ലി: ഏതു സമയത്തും പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബി ജെ പി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം. ബിജെപി ദേശീയ നേതൃത്വത്തിലെ പുനസംഘടനയ്ക്കു ശേഷം ചേര്‍ന്ന ആദ്യ യോഗമായിരുന്നു ഇന്നത്തേത്.

ഈ വര്‍ഷം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം പൊതു തെരഞ്ഞെടുപ്പും നടന്നേക്കാമെന്ന് യോഗം വിലയിരുത്തി. സദ്ഭരണം സംഘടന എന്നിവയാണ് ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ എന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥസിംഗ് പറഞ്ഞപ്പോള്‍ വിലക്കയറ്റം അഴിമതി കള്ളപ്പണം എന്നിവയാകണം പ്രചരണ വിഷയങ്ങളെന്ന് എല്‍ കെ അദ്വാനി നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അനുയോജ്യമായ സമയത്ത് പ്രഖാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ അഡ്വാനിയും രാജ് നാഥ് സിംഗും തമ്മിലുള്ള ശക്തമായ അഭിപ്രായ ഭിന്നതയാണ് പ്രധാനമന്ത്രിയെ കുറിച്ച് ധാരണയിലെത്താന്‍ കഴിയാത്തതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

ദേശീയ ഭാരവാഹികള്‍ക്കൊപ്പം സംസ്ഥാന അദ്ധ്യക്ഷന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ALSO READ  കേരളത്തിന് പുറത്ത് കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആയുധം, കേരളത്തില്‍ വിശുദ്ധ പശുക്കള്‍; കോണ്‍ഗ്രസിന്റെത് അവസരവാദമെന്ന് എം ബി രാജേഷ്