അശ്വാരൂഢ സേനയിലെ ഏക പെണ്‍കുതിര കുഴഞ്ഞ് വീണ് ചത്തു

Posted on: April 7, 2013 2:25 pm | Last updated: April 7, 2013 at 3:15 pm

kuthiraതിരുവനന്തപുരം: കേരള പോലീസിന്റെ അശ്വാരൂഢ സേനയിലെ ഏക പെണ്‍കുതിരയായ വീനസ് റോഡില്‍ കുഴഞ്ഞ് വീണ് ചത്തു. ഇന്ന് രാവിലെ എട്ട് മണിയോടെ ഗോള്‍ഫ് ക്ലബിന് മുന്നിലാണ് സംഭവം.
അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ നാല് ദിവസമായി കുതിര വിശ്രമമില്ലാതെ ജോലി ചെയ്തിരുന്നു.
കുതിരയെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.