Connect with us

Gulf

വിമാന യാത്രാ നിരക്കുള്‍ ഉയരുന്നു

Published

|

Last Updated

മസ്‌കത്ത് : അവധിക്കാലം വരും മുമ്പേ മസ്‌കത്തില്‍നിന്നും കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ ഉയരുന്നു. ആഴ്ചകള്‍ക്കു മുമ്പ് 50 റിയാലിനു ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 85 റിയാലിനു മുകളിലാണ് നിരക്ക്. കൊച്ചിക്ക് അല്‍പം കുറവുണ്ട്. കോഴിക്കോട്ടേക്കാണ് കൂടുതല്‍ നിരക്ക്. സലാലയില്‍നിന്നും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
ഈ മാസം അവസാന തിയതികളില്‍ കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ 88 റിയാലാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ 100നു മുകളിലാണ് നിരക്ക്.  എങ്കിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ്. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറിനും ജെറ്റ് എയര്‍വെയ്‌സിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
സലാലയില്‍നിന്നും കോഴിക്കോട്ടേക്ക് ഈ മാസം അവസാന ദിവസങ്ങളിലെ നിരക്ക് 88 റിയാലാണ്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കാന്‍ 100 റിയാലിനു മുകളില്‍ നല്‍കണം.  സലാലയില്‍നിന്നും കോഴിക്കോട്ടേക്ക് ഒരു വിമാനം മാത്രമാക്കി ചുരുക്കിയതും ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കി. നാട്ടില്‍ അവധിക്കാലം ആരംഭിച്ചതോടെ പ്രവസികളില്‍ പലരും നാട്ടിലേക്കു പോകുന്നതു വര്‍ധിച്ചതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചതെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഇനി ടിക്കറ്റ് നിരക്ക് കൂടുതല്‍ ഉയരാണ് സാധ്യതെയെന്നും വേനല്‍ അവധിക്കാലവും ചൂടും വരുന്നതോടെ കൂടുതല്‍ പേര്‍ നാട്ടിലേക്കു തിരിക്കുന്നതോടെ ഇപ്പോഴുള്ളതിനേക്കാല്‍ ഇരട്ടിയിലധികം നിരക്ക് വര്‍ധിക്കുമെന്ന് ചൂണ്ടാക്കാണിക്കപ്പെടുന്നു.
അതിനിടെ കേരളത്തില്‍നിന്നും മസ്‌കത്തിലേക്കും സലാലയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നും കൊച്ചിയില്‍നിന്നും 125 റിയാലിനു മുകളിലാണ് നിരക്ക്. ഇങ്ങോട്ടും കൊച്ചിയില്‍നിന്നാണ് ടിക്കറ്റ് നിരക്ക് കുറവ്. അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് അമിതമായി ഉയരുന്നത് നിയന്ത്രിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി കെ വി വേണുഗോപാല്‍ അറിയിച്ചിരുന്നെങ്കിലും ഈ വര്‍ഷവും ടിക്കറ്റ് നിരക്ക് ഉയരുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. വിമാനങ്ങള്‍ യഥേഷ്ടമുണ്ടെങ്കിലും തിരക്കുള്ള സമയത്തെ സാഹചര്യം ചൂഷണം ചെയ്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുയാണെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest