ബ്രിട്ടീഷ് യുവതിയുടെ മരണം: ഡച്ചുകാരന്‍ അറസ്റ്റില്‍

Posted on: April 6, 2013 6:48 pm | Last updated: April 6, 2013 at 6:48 pm

map_srinagarശ്രീനഗര്‍: വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയെ (23) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡച്ച് പൗരനെ പോലിസ് അറസ്റ്റ് ചെയ്തു. ഹൗസ് ബോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൗസ് ബോട്ടില്‍ യുവതി താമസിച്ചിരുന്ന മുറിയുടെ അടുത്താണ് ഡച്ചുകാരന്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതി ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ട് എന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രാത്രി തന്നെ ഡച്ചുകാരന്‍ ശ്രീനഗര്‍ വിട്ടു പോവാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.