Connect with us

Kerala

ടി.പി യെ വധിക്കാന്‍ പണം കൈമാറുന്നത്‌ കണ്ടുവെന്ന് സാക്ഷി

Published

|

Last Updated

കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ കെ.സി രാമചന്ദ്രന്‍ കൊലയാളി സംഘത്തിലുണ്ടായിരുന്ന ആള്‍ക്ക് പണം കൈമാറുന്നത് കണ്ടുവെന്ന് സാക്ഷിമൊഴി. കേസിലെ നാല്‍പ്പത്തിയെട്ടാം സാക്ഷി പ്രകാശിന്റേതാണ് നിര്‍ണായക മൊഴി.കൊലപാതകസംഘത്തിലെ അംഗവും ഒന്നാം പ്രതിയുമായ എം.സി അനൂപിനാണ് കെ.സി രാമചന്ദ്രന്‍ പണം നല്‍കുന്നത് കണ്ടുവെന്ന് പ്രകാശ് മൊഴി നല്‍കിയിരിക്കുന്നത്. ടി.പി കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പാണ് പണം കൈമാറിയതെന്നും പ്രകാശ് മൊഴിയില്‍ പറയുന്നു.

Latest