പുരോഹിതന്മാരുടെ ലൈംഗിക ചൂഷണത്തിനെതിരെ മാര്‍പ്പാപ്പ

Posted on: April 6, 2013 11:47 am | Last updated: April 6, 2013 at 2:23 pm
SHARE

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ പുരോഹിതന്മാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത്. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കെതിരെ ശിക്ഷ ഉറപ്പ് വരുത്താനും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനും മാര്‍പ്പാപ്പ നിര്‍ദേശം നല്‍കി. ലോകമെമ്പാടുമുള്ള സഭയുടെ ബിഷപ്പുമാര്‍ ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.ലൈംഗിക കുറ്റങ്ങള്‍ക്കെതിരായ പോരാട്ടം സഭക്കും സഭയുടെ വിശ്വാസ്യതക്കും പ്രധാനമാണെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.ആര്‍ച്ച് ബിഷപ്പ് ജെറാഡ് മുള്ളറുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിച്ചത്.