കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരിനു സമീപം മരുതായില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു.മട്ടന്നൂര്‍ പൊറോറ സ്വദേശി ദിലീപ്(30) ആണ് മരിച്ചത്. ബൈക്കില്‍ ബോംബും ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികളുമായി പോകുമ്പോള്‍ ആയിരുന്നു അപകടം. ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.