സാംസ്‌കാരിക സമ്മേളനവും ആത്മീയ സദസ്സും ഇന്ന്

Posted on: April 6, 2013 6:10 am | Last updated: April 5, 2013 at 11:11 pm

ചുണ്ടത്തോട്ടം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26,27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം ചുണ്ടത്തോട്ടം യൂനിറ്റ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനവും ആത്മീയ സദസ്സും ഇന്ന് ചുണ്ടത്തോട്ടത്തില്‍ നടക്കും. വൈകിട്ട് നാലരക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി മുഖ്യപ്രഭാഷണം നടത്തും.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ജനാര്‍ദ്ദനന്‍, പി സി വര്‍ഗീസ്, കെ എം എ സലീം, മഹല്ല് സെക്രട്ടറി വി എം മരക്കാര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം അബ്ദുല്‍ ഗഫൂര്‍ നിസാമിയുടെ അധ്യക്ഷതയില്‍ മഹല്ല് ഖത്വീബ് ശാഹിദ് സഖാഫിഉദ്ഘാടനം ചെയ്യും.സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍ കൊടുവള്ളി ആത്മീയ സദസ്സിന് നേതൃത്വം നല്‍കും. അബ്ദുല്‍ ഹമീദ് സഖാഫി അണ്ടോണ മുഖ്യപ്രഭാഷണം നടത്തും. മഹല്ല് സെക്രട്ടറി കെ പി റഷീദ്, എം എ ജംഷീര്‍, ജസീര്‍ ടി,അനീസ് പി എം, ജഅ്ഫറലി പ്രസംഗിക്കും.