Connect with us

Palakkad

വൈകല്യങ്ങള്‍ അതിജീവിച്ച് അര്‍ച്ചനാ വിജയന്‍ കവിതയുടെ ലോകത്തിലേക്ക്

Published

|

Last Updated

പാലക്കാട്: വൈകല്യങ്ങള്‍ അതിജീവിച്ച് അര്‍ച്ചനാ വിജയന്‍ കവിതയുടെ ലോകത്തിലേക്ക്. ശാരീരികമായും മാനസികവും മായ വൈകല്യങ്ങളെ തോല്‍പ്പിച്ച് കൊണ്ടാണ് മഞ്ഞളൂര്‍ പി കെ വിജയന്‍- ദേവി ദമ്പതികളുടെ മകളായ അര്‍ച്ചനാവിജയന്‍ ് കവിതയുടെ ലോകത്തില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്.

തേന്‍കുര്‍ശി ഗവ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ നിന്ന് വിജയിച്ച് പത്താം ക്ലാസിലെത്തിയ ഈ പതിനാലു വയസുകാരി ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കവിതാ പാരായണത്തില്‍ എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് വാര്‍ത്ത കണ്ട് മഹാകവി അക്കിത്തം കുട്ടിയെ കാണണമെന്നാഗ്രഹിക്കുകയും ഇത് പ്രകാരം മാതാപിതാക്കളോട് അക്കിത്തത്തെ കാണുകയും ചെയ്തതാണ് വഴിത്തിരിവായത്.
അര്‍ച്ചനയുടെ കവിതപാരായണം കേട്ടതിന് പുറമെ കവിതാരചനകളും കണ്ടപ്പോള്‍ അക്കിത്തത്തിന് മലയാളത്തില്‍ പുതിയൊരു കവിയത്രിയെയാണ് ദര്‍ശിക്കാന്‍ കഴിഞ്ഞത്. സാധാരണ കവിതകളെ പോലെതന്നെ പ്രാസവും അലങ്കാരവുമൊക്കെ കൊച്ചു കവയത്രിയുടെ കവിതയുണ്ടായിരുന്നത് അക്കിത്തത്തെ അത്ഭുതപ്പെടുത്തി. ഇതോടെ വീണ്ടും കവിതയെഴുതണമെന്നും കവിതാസമാഹാരം പുറത്തിക്കണമെന്നും അക്കിത്തം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് മാതാപിതാക്കള്‍ ‘ഭിന്നശേഷിയുള്ള രക്ഷാകര്‍ത്താക്കളുടെ സംഘടനയായ പരിവാറിനെ അറിയിച്ചത്.
അവരാകട്ടെ ഈ കൊട്ടു കവയത്രിയെ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തതോടെയാണ് അര്‍ച്ചനയുടെ കവിതകള്‍ പുറലോകത്ത് എത്തുന്നത്. പലപ്പോഴായി എഴുതിയ 22 കവിതകളാണ് അര്‍ച്ചനാ പുഷ്പങ്ങള്‍ എന്ന പേരില്‍ പരിവാര്‍ പുസ്തകമായി ഇറക്കുന്നത്. ഇതിന്റെ പ്രകാശനം ഇന്നുച്ചക്ക് രണ്ടരക്ക് കരിങ്കരപ്പുള്ളി എന്‍ എച്ച് ബൈപ്പാസ് റോഡിന് സമീപമുള്ള വൈ എം സി എ ഹാളില്‍ മുണ്ടൂര്‍ സേതുമാധവന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കാളിദാസ് പുതുമന അനുഗ്രഹപ്രഭാഷണം നടത്തും.

 

 

Latest