ഷാങ്ഹായ്: ചൈനയില്‍ പക്ഷിപ്പനി രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഇതേത്തുടര്‍ന്ന് ഷാങ്ഹായിലുള്ള കോഴിവളര്‍ത്തല്‍ ഫാമുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പക്ഷിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന് ഇതിനോടകം 20,536 പക്ഷികളെ കൊന്നടക്കിയിരുന്നു. കോഴികള്‍ക്കു പുറമേ താറാവുകള്‍, പ്രാവുകള്‍ എന്നിവയേയും കൊന്നൊടുക്കുകയായിരുന്നു. അതിനിടെ ചൈനയില്‍നിന്നുള്ള പോള്‍ട്രി ഇറക്കുമതിക്ക് വിയറ്റ്‌നാം നിരോധനം ഏര്‍പ്പെടുത്തി. ജപ്പാനിലും ഹോങ്കോങ്ങിനും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.