Connect with us

Ongoing News

ഗെയില്‍ താണ്ഡവം:മുംബൈക്കെതിരെ ബാഗ്ലൂരിന് വിജയം

Published

|

Last Updated

ipl

വഴിത്തിരിവ്‌:സച്ചിന്‍ ടെണ്ടുല്‍ക്കറിനെ റണ്‍ഒഔട്ടാക്കുന്നു.

 

 

ipl

മുംബൈക്കെതിരെ വിജയിച്ച ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആഹ്ലാദപ്രകടനം

ബാംഗളൂര്‍:അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശപ്പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി.രണ്ട് റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മെല്ലെത്തുടങ്ങിയ ഗെയില്‍ ഇന്നിംഗ്‌സിന്റെ രണ്ടാം പകുതിയില്‍ വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. അഞ്ചു സിക്‌സറുകളും 11 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിംഗ്‌സ്. 19 പന്തുകളില്‍ 19 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക് ഗെയിലിന് മികച്ച പിന്തുണ നല്‍കി. അവസാന 44 പന്തുകളില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.58 പന്തുകളില്‍ 92 റണ്‍സ് നേടിയ ക്രിസ് ഗെയിലാണ് ബാംഗളൂരിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.14 പന്തുകളില്‍ 24 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ബാംഗളൂരിനു വേണ്ടി രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.മുംബൈക്കു വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍(23),പോണ്ടിങ്ങ്(28)രോഹിത് ശര്‍മ്മ(11)ഉംഅമ്പാട്ടി റായിഡു(18)ഉം റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 60 റണ്‍സെടുത്തു.
നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പുതുമുഖതാരം ജയ്പ്രീത് ബുംരയുടെ മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ ഈ സ്‌കോറിലൊതുക്കിയത്. ടോസ് നേടിയ മുംബൈ നായകന്‍ റിക്കി പോണ്ടിംഗ് എതിര്‍ ടീമിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ബാംഗ്ലൂരിനു വേണ്ടി ഗെയ്‌ലിനൊപ്പം തിലകരത്‌നെ ദില്‍ഷനാണ് ഇന്നിംഗ്‌സ് തുറക്കാനെത്തിയത്. എന്നാല്‍ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ദില്‍ഷനെ പൂജ്യത്തിനു പുറത്താക്കി മുംബൈ ആക്രമണത്തിനു തുടക്കമിട്ടു. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ലങ്കന്‍ താരം ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ ഗെയ്‌ലിനു മികച്ച പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നിലകൊണ്ടു. ഒരു സിക്‌സറും നാലു ഫോറും സഹിതം 14 പന്തില്‍ നിന്നാണ് കോഹ്‌ലി 24 റണ്‍സടിച്ചത്. മൂന്നു വിക്കറ്റെടുത്ത ഗുജറാത്തുകാരന്‍ മീഡിയം പേസര്‍ ജാസ്പ്രിത് ബുംരാഹാണ് മുംബൈ ബൗളര്‍മാരില്‍ ശ്രദ്ധ നേടിയത്.

ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു ബാറ്റ്‌സ്മാന്മാരായ സച്ചിന്‍ തെണ്ടുല്‍ക്കറും റിക്കി പോണ്ടിംഗും ഒരു ടീമില്‍ കളിക്കുന്നതിന്റെ കൗതുകം ആസ്വദിക്കാനെത്തിയവര്‍ക്കു മുന്നില്‍ ക്രിസ് ഗെയിലിന്റെ ഉജ്വല ബാറ്റിംഗ് വിരുന്നായി. മുംബൈക്കുവേണ്ടി ഹര്‍ഭജന്‍ സിംഗ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.ഈ ഇന്നിംഗ്‌സിലൂടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായി ഗെയില്‍. സുരേഷ് റെയിനയാണ് ഒന്നാമത്.

 

Latest