മദ്‌റസകള്‍ മറ്റ് മതസ്ഥര്‍ക്കും ഉപകാരപ്പെടുന്നതാകണം: കാന്തപുരം

Posted on: April 4, 2013 7:32 am | Last updated: April 4, 2013 at 7:32 am

kanthapuramരാമനാട്ടുകര: വിശ്വാസിയുടെ നേട്ടത്തിന് വേണ്ടി നിര്‍മിക്കുന്ന മദ്‌റസകള്‍ ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും ഉപകാരപ്പെടുന്നതായിരിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രാമനാട്ടുകരയില്‍ നിര്‍മിച്ച കൗകബുല്‍ ഹുദാ സുന്നി മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൃദയശുദ്ധിയുള്ളവരും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാത്തവരുമാകണം വിശ്വാസി. അച്ചടക്കമുള്ളവരും സത്യസന്നദ്ധതയുള്ളവരും ആരെയും ആക്രമിക്കാത്തവരുമായി സമൂഹം വളരണമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ ഇപ്രാവശ്യം പരീക്ഷയെഴുതിയിട്ടുണ്ട്. ബംഗാളില്‍ 262 മദ്‌റസയും പള്ളികളും കിണറുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ആസാമില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുകയും മറ്റ് സഹായങ്ങള്‍ ചെയ്യാനും സാധിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഹുസൈന്‍ സഖാഫി ചുള്ളിയോട്, സയ്യിദ് ഷറഫുദ്ദീന്‍ ജമുലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, ബ്ലോക്ക് അംഗം കെ ടി റസാഖ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി കൊടക്കല്ലുപറമ്പ്, അംഗം കെ അബ്ദുല്‍ അസീസ്, എ പി ഇമ്പിച്ചിക്കോയട്ടിഹാജി, പി പി അബൂബക്കര്‍ ഹാജി, സയ്യിദ് കെ വി തങ്ങള്‍, പി അസ്സന്‍ മാനു പ്രസംഗിച്ചു.അബ്ദുല്‍ ഹക്കീം സഖാഫി ഖിറാഅത്ത് നടത്തി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ വി പി എം നാസര്‍ നന്ദിയും പറഞ്ഞു.

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്