അര്‍ജന്റീനയില്‍ കനത്ത മഴ: 46 മരണം

Posted on: April 4, 2013 7:28 am | Last updated: April 5, 2013 at 5:56 pm
SHARE

floodബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീയനയില്‍ തുടരുന്ന കനത്ത മഴയില്‍ 46 മരണം. ലാപ്ലാറ്റാ മഗരത്തിലാണ് മഴ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടാക്കിയത്. ആയിരങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.
ദുരിത ബാധിത പ്രദേശങ്ങളില്‍ റെഡ് ക്രോസ്സും, കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.