Connect with us

Kozhikode

പൂര്‍വ്വികര്‍ സമരംകൊണ്ട് സമൂഹത്തെ സമുദ്ധരിച്ചവര്‍: ബാഫഖി തങ്ങള്‍

Published

|

Last Updated

നാദാപുരം: അധാര്‍മികതയും അശ്ലീലതയും കുമിഞ്ഞുകൂടിയ സമൂഹത്തെ ധാര്‍മികതകൊണ്ട് സമരം ചെയ്ത് സമുദ്ധരിച്ചവരാണ് പൂര്‍വ്വികരെന്നും അവരുടെ പാതയില്‍ നാം അടിയുറച്ച് നില്‍ക്കണമെന്നും സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രസ്താവിച്ചു.
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിന്ന് ആരംഭിച്ച സമര ജാഗരണ യാത്രക്ക് നാദാപുരത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വ്വകാലത്തെ അനുസ്മരിപ്പിക്കുംവിധം സമൂഹം അധഃപതിച്ചുകൊണ്ടിരിക്കുമ്പോള്‍ എസ് എസ് എഫ് അതിനെതിരെ നടത്തുന്ന മുന്നേറ്റം ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി മുഖ്യപ്രഭാഷണം നടത്തി. ടി കെ അബ്ദുര്‍ റഹ്മാന്‍ സഖാഫി, അലവി സഖാഫി കായലം, സി കെ റാശിദ് ബുഖാരി, ചിയ്യൂര്‍ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദലി കിനാലൂര്‍, സി പി ശഫീഖ് ബുഖാരി, അബ്ദുല്‍ കരീം നിസാമി സംസാരിച്ചു. റിയാസ് ടി കെ സ്വാഗതവും നിസാര്‍ ഫാളിലി സഖാഫി നന്ദിയും പറഞ്ഞു.
വടകര: സമര ജാഗരണ യാത്രക്ക് വടകരയില്‍ സ്വീകരണം നല്‍കി. വൈകീട്ട് വടകര സുന്നി സെന്ററില്‍നിന്നും ഐ ടി ടീമംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച റാലി സമ്മേളന നഗരിയായ കോട്ടപ്പറമ്പില്‍ സമാപിച്ചു.
വിവിധ സെക്ടറുകളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ റസാഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തി.
യൂനിറ്റുകളില്‍ നിന്നും ശേഖരിച്ച സമ്മേളന കിഴികള്‍ ജാഥാ ക്യാപ്റ്റന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ റശീദ് മുസ്‌ലിയാര്‍ ആയഞ്ചേരി അധ്യക്ഷത വഹിച്ചു. എം എ ജാഫര്‍, റശീദ് സഖാഫി കുറ്റിയാടി, കരിം നിസ്സാമി, സി എന്‍ ജാഫര്‍ സംസാരിച്ചു. കുഞ്ഞിമുഹമ്മദ് വള്ള്യാട് സ്വാഗതവും ഗഫൂര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest