സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

Posted on: April 3, 2013 10:21 am | Last updated: April 3, 2013 at 10:21 am

gold 2മുബൈ:ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 21800 രൂപയായി. അമേരിക്കന്‍ നിക്ഷേപകര്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ നിന്ന് വന്‍തോതില്‍ ഓഹരി വിപണിയിലേക്ക് മാറിയതാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അമേരിക്കന്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും രൂപ കരുത്താര്‍ജിക്കുന്നതും മൂലം സ്വര്‍ണ്ണ വില ഇനിയും കുറയുമെന്നാണ് സൂചന.