അബുദാബി ഏറ്റവും ആകര്‍ഷക വിനോദസഞ്ചാര കേന്ദ്രം

Posted on: April 2, 2013 7:54 pm | Last updated: April 2, 2013 at 7:54 pm

ABOODHABIഅബുദാബി: മേഖലയിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി അബുദാബി മാറുകയാണെന്ന് ഇന്റര്‍കോണ്ടിനെന്റല്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സായിദ് തയൂണ്‍ പറഞ്ഞു. ആഗോള സമ്മേളനങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകള്‍ അബുദാബിയെ തിരഞ്ഞെടുക്കുന്നുണ്ട്. ഈ വര്‍ഷവും അടുത്ത വര്‍ഷവും നിരവധി സംഘടനകള്‍ സമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റര്‍കോണ്ടിനെന്റലിന് ഇത് ഗുണകരമാണ്. യാസ് വാട്ടര്‍ വേള്‍ഡ്, ഫെരാരി വേള്‍ഡ് അബുദാബി എന്നിവ സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. കുടുംബ വിനോദസഞ്ചാരത്തിനും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 2030 അബുദാബി ആസൂത്രണ പദ്ധതിയുടെ പ്രധാന ഭാഗമായി വിനോദസഞ്ചാര വികസനം ഇടംപിടിക്കുമെന്നും സായിദ് തയൂണ്‍ പറഞ്ഞു.