ഗണേഷ് പ്രശ്‌നം: ഡി വൈ എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: April 2, 2013 12:57 pm | Last updated: April 2, 2013 at 2:12 pm

DYFI-flag.svgതിരുവനന്തപുരം: ഗണേഷ്‌കുമാറിനെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് മറികടന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ടി വി രാജേഷ് എം എല്‍ എ പറഞ്ഞു. ഗണേഷിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജേഷ് പറഞ്ഞു.