ട്രാഫിക് നിയമലംഘനത്തിന് 65,04012 കേസുകള്‍; പിഴയിട്ടത് 84.67 കോടി രൂപ

Posted on: April 2, 2013 6:00 am | Last updated: April 1, 2013 at 11:39 pm

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് 7,03,077 ക്രൈം കേസുകളും 58,00935 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തതായി എ പ്രദീപ്കുമാറിനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 84,67,54,810 രൂപ പിഴയായി ഈടാക്കി. ഏറ്റവും കൂടുതല്‍ പെറ്റിക്കേസുകള്‍ തിരുവനന്തപുരം സിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,56,341 എണ്ണം. എറണാകുളം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ 1867 എണ്ണം.