സുന്നി സമ്മേളനം ഇന്ന്

Posted on: April 1, 2013 12:56 pm | Last updated: April 1, 2013 at 12:56 pm

പറളി: എസ് ജെ എം പറളി റെയ്ഞ്ച് സുന്നി സമ്മേളനം ഇന്ന് വൈകീട്ട് 6മണിക്ക് പറളിക്കടവത്ത്( ഇ കെ ഹസ്സന്‍ മുസ് ലിയാര്‍ നഗറില്‍ ഇന്ന് നടക്കും. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ പ്രാര്‍ഥന നടത്തും. അബ്ദുസമദ് സഖാഫി അധ്യക്ഷത വഹിക്കും. മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. നൗഷാദ് അഹ് സനി ഒരുക്കുങ്ങല്‍ എല്‍ സി ഡി സഹിതം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഖവി തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും. മുഹമ്മദലി ഹസ്രത്ത്, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി പങ്കെടുക്കും.ഇതോടാനുബന്ധിച്ച് വൈകീട്ട് ആറ് മണിക്ക് പാലക്കാട് ഡിവിഷന്‍ ഐ ടീം അംഗങ്ങളും വിവിധ മദ്‌റസകളിലെ ദഫ് ടീമുകളും അണിനിരക്കുന്ന ബഹുജനറാലി തേനൂരില്‍ നിന്നാരംഭിക്കും.