സ്വദേശിവത്കരണം: മന്ത്രിതല സംഘം സഊദിയിലേക്ക്

Posted on: April 1, 2013 12:53 pm | Last updated: April 1, 2013 at 12:58 pm

ന്യൂഡല്‍ഹി: സഊദി അറേബ്യയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര മന്ത്രിതല സമിതി ഉടന്‍ സഊദിയിലേക്ക് പോകും. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെടുക. രണ്ട് ദിവസത്തിനകം സംഘം സഊദിയിലേക്ക് പുറപ്പെടും. വയലാര്‍ രവി ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.