നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

Posted on: April 1, 2013 10:27 am | Last updated: April 1, 2013 at 10:27 am

nelson mandelaജോഹന്നാസ് ബര്‍ഗ്: ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യസ്ഥിതി മൈച്ചപ്പെട്ടു. മണ്ഡേല പൂര്‍ണ വിശ്രമത്തിലാണെന്നും ചികിത്സ തുടരുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് മണ്ഡേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.