സഊദി പ്രശ്‌നം: കേന്ദ്ര മന്ത്രിമാരുടെ യോഗം ഇന്ന്

Posted on: April 1, 2013 8:20 am | Last updated: April 1, 2013 at 9:29 am

ന്യൂഡല്‍ഹി: സഊദി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പ്രവാസി മന്ത്രി വയലാര്‍ രവിയാണ് യോഗം വിളിച്ചത്. വൈകീട്ട് 7ന് നടക്കുന്ന യോഗത്തില്‍ ഇ അഹമ്മദ് ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും. താജിക്കിസ്ഥാനില്‍ ഏഷ്യാ വികസന ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സഊദി വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അഹമ്മദ് യോഗത്തെ അറിയിക്കും.
അതിനിടെ, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസി കാര്യ മന്ത്രി കെ സി ജോസഫും ഇന്ന് ഡല്‍ഹിക്ക് പുറപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി മുഖ്യമന്ത്രി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. പൊതുമാപ്പ് എന്ന ആവശ്യത്തിനായിരിക്കും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഊന്നല്‍ നല്‍കുക.