Connect with us

Ongoing News

മോഡി ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍; പി.കെ കൃഷ്ണദാസ് ദേശീയ സെക്രട്ടറി

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന് തയ്യാറായിക്കൊണ്ട് ബി ജെ പി അതിന്റെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏവരും പ്രതീക്ഷിച്ചപോലെ നരേന്ദ്രമോഡി പാര്‍ലിമെന്ററി ബോര്‍ഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 6 വര്‍ഷത്തിനുശേഷമാണ് മോഡി പാര്‍ലമെന്ററി ബോര്‍ഡിലെത്തുന്നത്. കേരളത്തില്‍നിന്നും പി കെ കൃഷ്ണദാസ് ദേശീയസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. വരുണ്‍ഗാന്ധി, അമിത്ഷാ എന്നിവരെ ജന.സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. മുതിര്‍ന്ന നേതാക്കളായ രവിശങ്കര്‍പ്രസാദ്, യശ്വന്ത് സിന്‍ഹ എന്നിവരെ പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കിയതും ശ്രദ്ധേയമായി.
സ്മൃതി ഇറാനിയും ഉമാഭാരതിയും ദേശീയ വൈസ് പ്രസിഡന്റുമാരാവും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ സംഘത്തെത്തന്നെയാണ് ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. അടല്‍ബിഹാരി വാജ്‌പേയ്, അദ്വാനി, സുഷമ സ്വരാജ്, വെങ്കയ്യനായിഡു, അരുണ്‍ ജെയ്റ്റലി എന്നിവരുള്‍പ്പടെയുള്ള 12 അംഗ സമിതിയാണ് ഇലക്ഷനില്‍ ബി ജെ പിയെ നയിക്കുക. മഹിളാമോര്‍ച്ചയുടെ പുതിയ പ്രസിഡന്റായി സരോജാ പാണ്ഡെയെ ചുമതലപ്പെടുത്തി. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് എല്‍ കെ അദ്വാനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പുതിയ ലിസ്റ്റ് പുറത്തുവിട്ടത്.

അടുത്ത തെരെഞ്ഞെടുപ്പില്‍ മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്ന സാധ്യതകളെ സജീവമായി നിലനിര്‍ത്തുന്ന പ്രഖ്യാപനങ്ങളാണ് ബി ജെ പി ദേശീയ നേതൃത്വത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.
ബി ജെ പിയിലെ തീവ്രവാദികളായ വരുണ്‍ഗാന്ധിയെയും അമിത്ഷായെയും ഉള്‍പ്പെടുത്തുക വഴി തീവ്ര ഹിന്ദുത്വം തന്നെയാണ് ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് നയം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. നരേന്ദ്ര മോഡിയുടെ വലം കൈയയാണ് അമിത് ഷാ അറിയപ്പെടുന്നത്. മോഡി ദേശീയ നേതൃത്വത്തില്‍ പിടിമുറുക്കുന്ന തിന്റെ ലക്ഷണമാണ് ഇത്.

കേരളത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍,സി.കെ.പത്മനാഭന്‍ എന്നിവര്‍ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ്. ഒ.രാജഗോപാല്‍ സ്ഥിരം ക്ഷണിതാവും അല്‍ഫോണ്‍സ് കണ്ണന്താനം,ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്.

 

Latest